മഞ്ചേരി ഉപ ജില്ലാ കേരള സ്കൂൾ കലോൽസവത്തിൽ എൽ.പി.വിഭാഗം നാടോടിന്ര് ത്തത്തിൽ അർച്ചന.കെ (ജി.എൽ.പി.എസ്.ചളിപ്പാടം), സംഘന്ര് ത്തത്തിൽ അർച്ചന.കെ & പാർട്ടി (ജി.എൽ.പി.എസ്.ചളിപ്പാടം) എന്നിവർ ഒന്നാം സ്ഥാനത്തിനർഹരായി ..
*എല്ലാവർക്കും സ്നേഹം നിറഞ്ഞ വിഷു ആശംസകൾ*
ഒ.ബി.സി.പ്രിമെട്രിക് സ്കോളർഷിപ്പിനു അർഹരായ വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഒ.ബി.സി.പ്രീമെട്രിക് സ്കോളർഷിപ് വെബ്സൈറ്റ് സന്ദർശിക്കുക.
WELCOME TO ARABIC BLOG

LP GROUP

LP GROUP
Sangha Nrutham

LP SINGLE

LP SINGLE
Nadodi Nrutham

LP Single

LP Single
Nadodi Nrutham

LP Single

LP Single
Nadodi Nrutham

LP GROUP

LP GROUP
Sangha Nrutham LP

അറബി ഭാഷ

മാധ്യമം വെളിച്ചം 17-12-2012
സ്നേഹഭാഷ
23 കോടി ജനതയുടെ ഔദ്യാഗിക ഭാഷയും 128 കോടി മനുഷ്യരുടെ മതഭാഷയുമാണ് അറബി. യഅ്റുബ്നു കഹ്ത്താന്‍- എന്ന വ്യക്തിയുടെ സംസാരമാണ് അറബി ഭാഷയുടെ തുടക്കം. ഇദ്ദേഹം "അറബിഭാഷയുടെ പിതാവ്' എന്നറിയപ്പെടുന്നു. ക്രി. 4ാം നൂറ്റാണ്ടിന്‍െറ മധ്യകാലത്താണ് ഇദ്ദേഹം ജീവിച്ചിരുന്നത്. 5ാം നൂറ്റാണ്ടോടെ അറബി ഭാഷക്ക് പദങ്ങളും അക്ഷരങ്ങളും വന്ന് ചേര്‍ന്നിട്ടുണ്ട്. 6ാം നൂറ്റാണ്ടില്‍ ഭാഷക്ക് കൃത്യമായ ശൈലികളും പദങ്ങളും വന്നിട്ടുണ്ടെന്ന് കഅ്ബയില്‍ കെട്ടിത്തൂക്കിയ കവിതാ സമാഹാരങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. ഈ കവിതകള്‍ "മുഅല്ലഖ' എന്ന പേരിലാണ് അറിയപ്പെട്ടത്. അറബി ഭാഷയുടെ അടിസ്ഥാനം പരിഗണിക്കാന്‍ ഇന്നും ഈ കവിതകള്‍ തെളിവായി ഉദ്ധരിക്കാറുണ്ട്.
കാലഘട്ടങ്ങളിലൂടെ അറബിഭാഷക്ക് വ്യത്യസ്ത ശൈലികളും വ്യതിയാനങ്ങളുമുണ്ടായി. 7ആം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ വിശുദ്ധ ഖുര്‍ആന്‍ ദൈവത്തില്‍നിന്ന് മുഹമ്മദ് എന്ന പ്രവാചകന് അവതരിച്ചു. ഇത് മക്കയിലുണ്ടായിരുന്ന ഖുറൈശി ഗോത്രക്കാരുടെ ഭാഷയിലാണ്.
ഇതോടെ അറബി ഭാഷക്ക് കൃത്യതയും വ്യതിയാനങ്ങളില്‍നിന്ന് മുക്തിയും ലഭിച്ചു.
അറബി സംസാരിക്കുന്ന രാജ്യങ്ങള്‍
സൗദി അറേബ്യ, അള്‍ജീരിയ,
ബഹറൈന്‍, ചാഢ്, ഈജിപ്ത്, ഇറാഖ്,
ജിബൂട്ടി, ലബനാന്‍, ജോര്‍ഡന്‍,
മൗറിത്താനിയ, ലിബിയ,
മൊറോക്കോ, ഖത്തര്‍, ഒമാന്‍,
ഫലസ്തീന്‍, തുനീഷ്യ,
സിറിയ, സോമാലിയ,
സുഡാന്‍, യമന്‍, യു.എ.ഇ,
പശ്ചിമ സഹാറ.
കേരളം
കേരളത്തിന് ഈ പേര്‍ നല്‍കിയത് അറബികളാണെന്നാണ് നിഗമനം. കേരള പ്രദേശത്തെ "ദൈവനന്മ' എന്ന അര്‍ഥം വരുന്ന ഖൈറുള്ള എന്ന് അറബികള്‍ പറഞ്ഞത് രൂപാന്തരപ്പെട്ട് "കേരള' എന്നായി മാറിയതാണെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. പുരാതന കാലം മുതല്‍തന്നെ അറബികള്‍ക്ക് കേരളവുമായി ബന്ധമുണ്ടായിരുന്നു. സഞ്ചാരിയായ ഇബ്നു ബത്തൂത്ത കേരളത്തിലെ കണ്ണൂരിലെ മാട്ടൂലില്‍ വന്നു. ഈ തീരപ്രദേശത്തിന്‍െറ നീളം കണ്ടപ്പോള്‍ അദ്ദേഹം "മാ ത്വൂല്‍' ("ഈ സ്ഥലത്തിന് എന്തൊരു നീളം') എന്ന് അദ്ഭുതത്തോടെ പറഞ്ഞതായി പറയപ്പെടുന്നു. ഇതാണ് മാട്ടൂല്‍ എന്ന പ്രദേശം.
അറബി കാലിഗ്രഫി
ഭംഗിയുള്ള എഴുത്തുകള്‍ക്കെല്ലാം പൊതുവായി കാലിഗ്രഫി എന്ന് പറയാം. മനോഹരങ്ങളായ ധരാളം കാലിഗ്രഫി എഴുത്തുകള്‍ അറബിഭാഷക്കുണ്ട്. ആരെയും ആകര്‍ഷിക്കുന്ന അലങ്കാരലിപികളും കാലിഗ്രഫിയും അറബിഭാഷയുടെ ഒരു പ്രത്യേകതയാണ്. ഒരിക്കല്‍ ക്ളാസ്സിലെ ബോര്‍ഡില്‍ വെറുതെ വരഞ്ഞിട്ട ചില അലങ്കാരലിപികള്‍ മായ്ക്കാനായി ടെസ്റ്ററെടുത്തപ്പോള്‍ കുട്ടികള്‍ ബഹളം വച്ചു. അത് മായ്ക്കരുത്. നോക്കുമ്പോള്‍ അവരെല്ലാം കൗതുകത്തോടെ അവ ആസ്വദിക്കുന്നത് കണ്ടു. പിന്നെ അവര്‍ക്ക് അതേക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ അറിയണമായിരുന്നു. സത്യത്തില്‍ അറബി അലങ്കാരലിപികളെയും കാലിഗ്രഫിയെയും കുറിച്ചുള്ള അന്വേഷണം ആസ്വാദ്യകരമായ ഒരനുഭവം തന്നെയാണ്. അലങ്കാരലപികളില്‍ ആദ്യത്തേതും ഏറെ ആകര്‍ഷകവുമാണ് കൂഫിലിപികള്‍.
കൂഫി ലിപികള്‍
ഇറാഖിലെ കൂഫ പട്ടണത്തോട് ചേര്‍ത്താണ് ഈ ലിപികളെ കൂഫി എന്നു വിളിക്കുന്നത്. ക്രിസ്താബ്ദം ഏഴാം നൂറ്റാണ്ടില്‍ അബ്ബാസികളാണ് ഈ പട്ടണം പണികഴിപ്പിച്ചത്. അതിനടുത്തായിരുന്നു പ്രാചീനമായ ഹീറ നഗരം. ഹീറ നിവാസികള്‍ ഉപയോഗിച്ചിരുന്ന ഹിയരി ലിപിയാണ് കൂഫിലിപിയായി പിന്നീട് രൂപപ്പെട്ടത്. അബ്ബാസീ ഭരണത്തിന്റെ തുടക്കത്തില്‍ ഭാഷാനിപുണരായിരുന്ന ഖലീലുബ്നു അഹ്മദ്, ഇബ്നുമുഖ്ല, ഇബ്നുല്‍ബവ്വാബ്, ഖുതബ, ദഹാകുബ്നു അജലാന്‍, ഇസ്ഹാഖുബ്നു മുഹമ്മദ് തുടങ്ങി നിരവധി എഴുത്താചാര്യന്മാരുടെ ശ്രമഫലമായി കൂഫി, റൈഹാനി, സുലുസ്, ദീവാനി തുടങ്ങി ധാരാളം അലങ്കാരലിപികള്‍ ഉടലെടുത്തു. ഇവര്‍ അച്ചടിലിപിക്ക് പുതിയ രൂപവും ശൈലിയും നല്‍കി ഭംഗിയാക്കി. ഈ ശ്രമങ്ങളില്‍ ഖലീഫമാരുടെ നിര്‍ലോഭമായ സഹായവും പ്രോത്സാഹനവും അവര്‍ക്ക് ലഭിച്ചു.
സുലുസീ ലിപികള്‍
ഇവയെല്ലാം അലങ്കാരലിപികളാണ്. പേര് സൂചിപ്പിക്കുന്നതുപോലെ അലങ്കരിക്കാനാണ് ഈ ലിപികള്‍ പ്രധാനമായും ഉപയോഗിച്ചിരുന്നത്. മുസ്ലിം പള്ളികള്‍, കൊട്ടാരങ്ങള്‍, സ്മാരകങ്ങള്‍, വസ്ത്രങ്ങള്‍, ഫര്‍ണിച്ചറുകള്‍, പത്രമാസികകള്‍ തുടങ്ങി സകല വസ്തുക്കളിലും ഇത്തരം ലിപികളില്‍ വിശുദ്ധവാക്യങ്ങള്‍ കൊത്തിവെച്ച് അവര്‍ അലങ്കരിച്ചു.
ഉസ്മാനിയ സുല്‍ത്താന്മാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ലിപിയായിരുന്ന ദീവാനി. പ്രധാനപ്പെട്ട രാജകീയ ഉത്തരവുകളും പ്രഖ്യാപനങ്ങളും മറ്റും ദീവാനി ലിപിയിലായിരുന്നു അക്കാലത്ത് എഴുതപ്പെട്ടിരുന്നത്. അതിനാല്‍, അത് രാജലിപിയായി അറിയപ്പെട്ടു. സുല്‍ത്താന്‍ മുഹമ്മദുല്‍ ഫാതിഹിന്റെ കാലത്ത് (ഹിജ്റ: 857) ഖത്താത് ഇബ്റാഹീം മുനീഫ്, അഹ് മദ് ശഹ്ലന്‍ ഭാഷ, മുംതാസ്ബെക്ക്, അഹ്മദ് കാമില്‍ തുടങ്ങിയ ലിപീ വിദഗ്ധരാണ് ദീവാനി ലിപിയും അതിന്റെ ഉപലിപികളും ചിട്ടപ്പെടുത്തിയത്. ഇക്കാലത്തുതന്നെയാണ് അറബി കൈയെഴുത്തു ലിപിയായ റുഖ്അയും പിറവിയെടുത്തത്. ഉസ്മാനിയ കാലഘട്ടത്തെ അറബിലിപികളുടെ സുവര്‍ണകാലമെന്നു പറയാം.
സൂമോര്‍ഫിക് കാലിഗ്രഫി
ജീവികളുടെയും പക്ഷികളുടെയും രൂപത്തില്‍ അറബി വാക്കുകളെ ചിട്ടപ്പെടുത്തി രചിക്കുന്നതിനെയാണ് സൂമോര്‍ഫിക് കാലിഗ്രഫി എന്നു പറയുന്നത്. അതുപോലെ, മനുഷ്യരൂപത്തില്‍ തയാറാക്കുന്നതാണ് അനാട്ടമിക് കാലിഗ്രഫി. ഏതെങ്കിലും ഒരു ചിത്രത്തിന്റെ ഔട്ട്ലൈന്‍ തയാറാക്കി അതിനകത്ത് വാക്കുകളെ കലാപരമായി സന്നിവേശിപ്പിച്ച് മനോഹരമായി ഇത്തരം കാലിഗ്രഫി രചിക്കാവുന്നതാണ്. ഇന്ന് പാശ്ചാത്യരടക്കം ധാരാളം ആളുകള്‍ അറബി കാലിഗ്രഫിയില്‍ രചനകള്‍ നിര്‍വഹിച്ചുവരുന്നു. വസ്ത്രങ്ങള്‍, ബാഗുകള്‍, പാത്രങ്ങള്‍ തുടങ്ങി വിവിധ വസ്തുക്കളില്‍ പ്രിന്‍റ് ചെയ്ത് അലങ്കരിക്കുന്നു. ദേഹത്ത് കാലിഗ്രഫിയില്‍ പച്ചകുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു.
കാലിഗ്രഫി
അക്ഷരങ്ങളെ അലങ്കൃതവും മനോഹരവുമാക്കി എഴുതുന്നതിനെയാണ് പൊതുവില്‍ കാലിഗ്രഫി എന്നു പറയുന്നതെന്ന് സൂചിപ്പിച്ചല്ലോ. എന്നാല്‍, അക്ഷരങ്ങള്‍കൊണ്ട് ചിത്രം വരക്കുന്ന കലാരൂപത്തെയാണ് അറബി കാലിഗ്രഫ് കൊണ്ട് ഇവിടെ അര്‍ഥമാക്കുന്നത്. അറബിഭാഷക്കകത്തെ ചിത്രകലയാണിത്. അക്ഷരങ്ങളെയോ വാക്കുകളെയോ ഏതെങ്കിലും ഒരു ചിത്രത്തിന്റെ മാതൃകയില്‍ എഴുതുന്നതാണ് അറബി കാലിഗ്രഫി- വാക്കുകളെ വിവിധ വസ്തുക്കളുടെയോ പക്ഷിമൃഗാദികളുടെയോ ഒക്കെ മാതൃകയില്‍ തയാറാക്കുന്ന മനോഹരമായ കലാസൃഷ്ടി.
അറബി കാലിഗ്രഫിയെന്നത് കേവലമൊരു എഴുത്തല്ല. എന്നാല്‍, പൂര്‍ണമായും ഒരു ചിത്രവുമല്ല. അവയുടെ ലക്ഷ്യം വായനയല്ലെങ്കിലും അല്‍പം ശ്രമിച്ചാല്‍ വായിച്ചെടുക്കാം. ഒരേസമയം ഭാഷയും കലയും മതവും സംസ്കാരവുമാണത്. അറബ്-മുസ്ലിം സംസ്കാരത്തിന്റെ സുകുമാരകലയായി അവ അറിയപ്പെടുന്നു.
അറബി കാലിഗ്രഫിയെ ചിലര്‍ വിഷയത്തിന്റെയും രൂപത്തിന്റെയും അടിസ്ഥാനത്തില്‍ ഖുര്‍ആനിക് കാലിഗ്രഫി, സൂമോര്‍ഫിക് കലിഗ്രഫി, അനാട്ടമിക് കാലിഗ്രഫി എന്നിങ്ങനെ വേര്‍തിരിച്ചിട്ടുണ്ട്.
ഖുര്‍ആന്‍ വചനങ്ങള്‍കൊണ്ട് രചിക്കപ്പെടുന്ന കാലിഗ്രഫിയെയാണ് ഖുര്‍ആനിക് കാലിഗ്രഫിയെന്ന് പറയുന്നത്. വിശുദ്ധ ഖുര്‍ആനിലെ വാക്യങ്ങള്‍കൊണ്ട് രചിച്ച വിവിധ കാലിഗ്രഫി മാതൃകകളാണിവ.
ഇത്തരത്തില്‍ ഖുര്‍ആന്‍ സൂക്തങ്ങളാല്‍ രചിക്കപ്പെട്ട മനോഹരമായ കാലിഗ്രഫികള്‍ ധാരാളമുണ്ട്. അറബ് ആര്‍ട്ട്ഗാലറിയിലെ എന്നത്തെയും ആകര്‍ഷകങ്ങളാണ് ഈ കലാരൂപങ്ങള്‍. ഇവ ആര്, എന്നു തുടങ്ങി എന്നതിനെപ്പറ്റി അഭിപ്രായ ഭിന്നതയുണ്ടെങ്കിലും വിശുദ്ധ ഖുര്‍ആന്‍െറ അവതരണത്തോടെ അന്നുവരെ നിര്‍ജീവമായിരുന്ന അറബി ലിപികള്‍ ചടുലമായ മാറ്റങ്ങള്‍ക്ക് വിധേയമായി എന്നത് ചരിത്രവസ്തുതയാണ്. ഖുര്‍ആനിലെ ദേവഗീതങ്ങള്‍ സാഹിത്യകുതുകികളായ അന്നത്തെ അറബികളെ ശരിക്കും വിസ്മയിപ്പിച്ചു. ഖുര്‍ആന്‍ അവരുടെ ജീവിതത്തിന്‍െറ താളവും മന്ത്രവും വരയും കലയുമെല്ലാമായി മാറുകയായിരുന്നു. വിഗ്രഹങ്ങളുടെ ചിത്രങ്ങളും ശില്‍പങ്ങളും നിരോധിക്കപ്പെട്ടപ്പോള്‍ അതില്‍ മുഴുകിയിരുന്ന കലാകാരന്മാര്‍ ഖുര്‍ആന്‍ വചനങ്ങളെതന്നെ മനോഹരമായ കലാരൂപങ്ങളാക്കി അതിന്റെ ഉപാസകരായിത്തീര്‍ന്നു എന്നുവേണം കരുതാന്‍. ചുരുക്കത്തില്‍, ദീവാനിലിപിയും റുഖ്അ ലിപിയും അറബ്ലോകത്തിന് സംഭാവന നല്‍കിയ തുര്‍ക്കികള്‍ അറബി കാലിഗ്രഫിയെ കൂടുതല്‍ സമ്പന്നമാക്കി. തുര്‍ക്കി ഖിലാഫത്ത് അഥവാ ഉസ്മാനിയ കാലഘട്ടം (1299-1924) അലങ്കാരലിപികളുടെയും കാലിഗ്രഫിയുടെയും വസന്തകാലമായിരുന്നു. പേര്‍ഷ്യക്കാരും ഈ കലാരൂപത്തിന് വമ്പിച്ച സംഭാവനകളര്‍പ്പിച്ചിട്ടുണ്ട്.
പ്രശസ്തരായ ചില അറബി കാലിഗ്രാഫര്‍മാര്‍
ഖലീലുല്ല ചെംനാട്
കാസര്‍കോട്ടെ ചെംനാട് സ്വദേശിയാണ്. അറബി കാലിഗ്രഫിയില്‍ അനാട്ടമി വിഭാഗത്തെ കൂടുതല്‍ സജീവമാക്കി. വിവിധ അറബിരാഷ്ട്രങ്ങളിലെ ഭരണാധികാരികളുടെ കാലിഗ്രഫി തയാറാക്കി ശ്രദ്ധേയനായി. ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്, എ.ആര്‍. റഹ് മാന്‍, എം.എ. യൂസുഫലി, റസൂല്‍ പൂക്കുട്ടി തുടങ്ങിയ പ്രഗല്ഭരെ കാലിഗ്രഫിയിലൊതുക്കി ഈ കലാരൂപത്തെ ജനകീയമാക്കി. നിരവധി അവാര്‍ഡുകള്‍ നേടിയ ഇദ്ദേഹം ഇപ്പോള്‍ ദുബൈയിലെ പരസ്യ ഏജന്‍സിയില്‍ ക്രിയേറ്റിവ് ഡയറക്ടറാണ്.
അബ്ദുല്ല അകാര്‍
തുനീഷ്യക്കാരനായ അബ്ദുല്ല അകാര്‍ 1960ല്‍ ഉന്നതപഠനത്തിന് പാരീസിലേക്ക് പോയി. അദ്ദേഹം അല്‍അറബിയ ന്യൂസ്ചാനലില്‍ നവാഫിദ് എന്ന സീരീസില്‍ കാലിഗ്രഫി ഫീച്ചറുകള്‍ അവതരിപ്പിച്ചിരുന്നു. തുണികളിലും ഗ്ളാസിലും ഉരുക്കുഷീറ്റുകളിലും അദ്ദേഹം തീര്‍ത്ത കാലിഗ്രഫി പെയിന്‍റിങ്ങുകള്‍ ഏറെ ആകര്‍ഷകങ്ങളാണ്.
റഷീദ് ഭട്ട്
റഷീദ് ഭട്ട് പാകിസ്താനി കാലിഗ്രാഫറാണ്. ഖുര്‍ആന്‍, ഹദീസ് സൂക്തങ്ങള്‍കൊണ്ട് അദ്ദേഹം രചിച്ച കാലിഗ്രാഫികള്‍ അതിമനോഹരങ്ങളാണ്.
ചുരുക്കത്തില്‍, അറബി അലങ്കാരലിപികളും കാലിഗ്രഫിയും സംഗീതംപോലെ ആസ്വാദ്യകരമാണ്. ഭാഷയിലെ ഈ ചിത്രകലയെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും അറബിഭാഷാ പഠനകേന്ദ്രങ്ങളില്‍ വേണ്ടത്ര സൗകര്യം ഉണ്ടാകേണ്ടിയിരിക്കുന്നു.
ചേതോഹരമായ ഈ കലാരൂപത്തെ അടുത്തറിയുമ്പോള്‍ അറബിഭാഷയുടെ മഹത്വം മാത്രമല്ല, ബൃഹത്തായ ഒരു സംസ്കാരത്തിന്റെ നേര്‍ക്കാഴ്ചകളുമാണ് നമുക്കനുഭവപ്പെടുക.

29 June, 2013

പ്രവേശനോത്സവം  2013 -14

ഈ അധ്യായന  വർഷത്തെ പ്രവേശനോത്സവം ചളിപ്പാടം  ജി .എൽ .പി .സ്കൂളിൽ വൈവിധ്യ മാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു . അമ്പരപ്പുമായി അക്ഷരമുറ്റത്തെത്തിയ പുത്തൻ കൂട്ടു കാർക്കു മുതിർന്ന കുട്ടികളും അധ്യാപകരും ചേർന്ന് ഹൃദ്യമായ വരവേൽപ്പ് നൽകി.2013 ജൂണ്‍ 
01 ശനിയാഴ്ച ചേർന്ന പ്രഥമ എസ്.ആർ.ജി .യോഗത്തിൽ തീരുമാനിച്ച പ്രകാരം വർണ്ണാഭമായ പരിപാടികളാണ്‌പ്രവേശനോത്സവത്തിനായി ഒരുക്കിയിരുന്നത് . ഉത്സവ പ്രതീതി ഉണർത്തും വിധം തോരണങ്ങളും മേളപ്പകിട്ടുമായി ഒരുക്കിയ സ്കൂൾ മുറ്റം, പഠനമുറികൾ,സ്കൂൾ പരി സരം എന്നിവ പ്രവേശനോത്സവത്തിനു മാറ്റുകൂട്ടി .ജൂണ്‍ 3 തിങ്കളാഴ്ച തീർത്തും അക്ഷരമുറ്റമായി മാറി .

       നവാഗതർക്കെല്ലാം തിരിച്ചറിയും വിധം ഐഡൻറിററി  കാർഡുകൾ , ബലൂണുകൾ, പൂച്ചെണ്ടുകൾ എന്നിവ വിതരണം ചെയ്തു . തുടർന്ന് എല്ലാവരെയും പഠനവീട്ടിലേക്ക് ആനയിച്ചു. പ്രവേശനഗാനാലാപനത്തിനു ശേഷം സ്കൂളിൽ ചേർന്ന യോഗത്തിൽ എട വണ്ണ  ഗ്രാമ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ ശ്രീ. മണ്ണശ്ശേരി നാരായണൻ  പ്രവേശനോത്സവത്തിൻറെ  ഔപചാരിക ഉത്ഘാടനം നിർവ്വഹിച്ചു .പി.ടി.എ. പ്രസി ഡണ്ട് ശ്രീ.പി. അച്ചുതന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ്മിസ്ട്രെസ്സ് ശ്രീമതി.മേരിക്കുട്ടി ടീച്ചർ സ്വാഗതമാശംസിച്ചു .പഠനകിറ്റ് വിതരണം വാർഡ്‌ മെമ്പർ കൂടിയായ ശ്രീ.എം.നാരായണൻ  നിർവ്വഹിച്ചു. എടവണ്ണ ലേഡി ഹെൽത്ത്  ഇൻസ്പെക്ടർമാരായ  ശ്രീമതി. ലിസ്സി, ശ്രീമതി . സുശീല  എന്നിവർ ആരോഗ്യ ബോധവൽകരണ ക്ലാസ്സ്‌ നടത്തി.
         തുടർന്ന് "അക്ഷരക്കുന്ന് കയറാം "  പ്രവേശനോത്സവ  വിളംബര ജാഥ നടത്തി. ജാഥ കഴിഞ്ഞെത്തിയ കൂട്ടുകാർക്കു കിട്ടിയ മിഠയിയും  അതിനുശേഷം കിട്ടിയ  സേമിയപ്പായസ ത്തോടെയുള്ള  വിഭവ സമൃധ സദ്യയും ഈ വർഷം മുഴുവൻ പുത്തൻ കൂട്ടുകാരുടെ നാവിൻ തുമ്പത്തുണ്ടാകും . തീർച്ച ...... 
         

      

About This Blog

Rendered Image

Lorem Ipsum

http://r55.cooltext.com/rendered/cooltext1106015651.gif

Dsgd: by Mullookkaaran

Back to TOP